സിനിമാ കോൺക്ലേവ്: മുഖ്യാതിഥികളായി മോഹൻലാലും സുഹാസിനിയും

തിരുവനന്തപുരം: ഫിലിം പോളിസി കോൺക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥികളായി മോഹൻലാലും സുഹാസിനി മണിരത്‌നവും എത്തും. നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ശനി രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാജ്യാന്തര സിനിമാ പ്രൊഫെഷണലുകൾ ഉൾപ്പെടെ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിൽ റസൂൽ പൂക്കുട്ടി, സംവിധായകൻ വെട്രിമാരൻ, ഐഎഫ്എഫ്കെ ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, അഭിനേത്രിമാരായ പത്മപ്രിയ ജാനകിരാമൻ, നിഖില വിമൽ തുടങ്ങിയവരും പങ്കെടുക്കും.
ചലച്ചിത്രമേഖലയുടെ വിവിധ വശങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന കോൺക്ലേവിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒൻപതോളം വിഷയങ്ങളിൽ സമഗ്രമായ ചർച്ചകൾ നടത്തും. ശനി, ഞായർ ദിവസങ്ങളിലാണ് കോൺക്ലേവ്. ഉദ്‌ഘാടനചടങ്ങിൽ കേന്ദ്ര, സംസ്ഥാനമന്ത്രിമാരും പങ്കെടുക്കും.









0 comments