പിഎം ശ്രീ; കേന്ദ്രം പറയുന്നതല്ല കേരളത്തിൽ പഠിപ്പിക്കുക: തോമസ് ഐസക്

ആലപ്പുഴ: കേന്ദ്രം പറയുന്നതല്ല, വിദ്യാഭ്യാസമേഖലയിൽ സംസ്ഥാന സർക്കാർ തീരുമാനിക്കുന്ന കാര്യങ്ങളാണ് കേരളത്തിൽ പഠിപ്പിക്കുകയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹിന്ദുത്വ രാഷ്‌ട്രീയവും കാഴ്‌ചപ്പാടും വിദ്യാഭ്യാസത്തിൽ കലർത്താനുള്ള എല്ലാ ശ്രമങ്ങളെയും എതിർത്തുതോൽപ്പിക്കും. കേരളത്തിൽ സവർക്കറുടെ ചരിത്രം പഠിപ്പിക്കാമെന്നത് കെ സുരേന്ദ്രന്റെ മോഹം മാത്രമാണ്.
പിഎം ശ്രീ പോലെതന്നെയാണ് ഉന്നത വിദ്യാഭ്യാസമേഖലയിൽ പിഎം ഉഷ പദ്ധതിയും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കും ഗവർണറുടെ സമീപനങ്ങൾക്കും എതിരെ ഏറ്റവും വലിയ പോരാട്ടങ്ങൾ നടക്കുന്നത് കേരളത്തിലാണ്. അത്തരത്തിൽ സമരം മുന്നോട്ടുകൊണ്ടുപോകുമെന്നതിൽ സംശയംവേണ്ട.
കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളെ എതിർക്കുമ്പോൾത്തന്നെ അവകാശപ്പെട്ട ധനസഹായം നേടാൻ ശ്രമിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.









0 comments