നികുതി വരുമാനത്തിൽ ഇരട്ടി വർധന

പുതിയ ആകാശം പുതിയ വഴി ; നവകേരള നിർമാണത്തിന്‌ പുതിയ ഇന്നിങ്‌സ്‌

kerala budget new innings
avatar
ഒ വി സുരേഷ്‌

Published on Feb 08, 2025, 02:26 AM | 1 min read


തിരുവനന്തപുരം : കേന്ദ്രം സൃഷ്‌ടിച്ച കാർമേഘങ്ങൾ നീക്കി വികസനത്തിന്റെ പുതിയ ആകാശംതൊട്ട്‌ രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാം ബജറ്റ്‌. എട്ടരവർഷമായി തുടരുന്ന നവകേരള നിർമാണത്തിന്‌ പുതിയ ഇന്നിങ്‌സ്‌ തുറക്കുന്നതാണ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ വെള്ളിയാഴ്‌ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ്‌. പ്രതിസന്ധികളെയെല്ലാം ബദൽമാർഗങ്ങളിലൂടെ മറികടന്ന്‌ അതിവേഗ വളർച്ചയുടെ മറ്റൊരു ഘട്ടത്തിലേക്കുള്ള മാറ്റം. മനുഷ്യവിഭവശേഷി വർധിപ്പിക്കാൻ നടത്തിയ നിക്ഷേപമാണ്‌ ഇതിൽ പ്രധാനം. ആരോഗ്യം, വിദ്യാഭ്യാസം, ഊർജം, അടിസ്ഥാനസൗകര്യ വികസനം, വ്യവസായം, ക്ഷേമപ്രവർത്തനം എന്നിവയിലെല്ലാമുള്ള അടിത്തറ ഭദ്രമാക്കി സമഗ്രവികസനത്തിന്റെ പുതിയ വഴി തുറക്കുകയാണ്‌ സർക്കാർ.


ഓഖി, പ്രളയം, കോവിഡ്‌, ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളൈ നേരിട്ടാണ്‌ കേരളം ഇത്രയും വികസിച്ചത്‌. തനത്‌ നികുതിവരുമാനം വർധിപ്പിച്ചും അനാവശ്യ ചെലവ്‌ ഒഴിവാക്കിയും മറ്റു ചെലവ്‌ മുൻഗണനാക്രമത്തിൽ നിർവഹിച്ചുമാണ്‌ വളർച്ച. 2020–-21ൽ സംസ്ഥാനത്തിന്റെ തനത്‌ നികുതിവരുമാനം 47,660 കോടിയായിരുന്നെങ്കിൽ ഇപ്പോൾ 81,000 കോടിയിലെത്തി.


വിഴിഞ്ഞം തുറമുഖത്തെ അടിസ്ഥാനമാക്കി വലിയ വളർച്ചയിലേക്ക്‌ കുതിക്കാൻ സഹായിക്കുന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതി ബജറ്റിലുണ്ട്‌. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയും വയനാട്‌ പ്രത്യേക പാക്കേജിന്‌ കൂടുതൽ തുക വകയിരുത്തിയതും തീരദേശത്തിനുളള പ്രത്യേക പാക്കേജും സർക്കാരിന്റെ കരുതലാണ്‌. കൂടുതൽ തൊഴിൽ കണ്ടെത്താനാകുന്ന നിരവധി പദ്ധതിയും ബജറ്റിലുണ്ട്‌. മൂന്നു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയായ മൂവായിരം ഉടൻ നൽകുമെന്ന പ്രഖ്യാപനവും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക്‌ കൂടുതൽ വിഹിതം അനുവദിച്ചതും ശ്രദ്ധേയമാണ്‌.


താൽകാലിക ജീവനക്കാർക്കുള്ള വേതനം അഞ്ചു ശതമാനം വർധിപ്പിക്കാനുള്ള തീരുമാനം ഒരുലക്ഷത്തിലേറെപേർക്ക്‌ ഗുണംചെയ്യും. എന്നാൽ, കൂടതൽ നികുതിനിർദേശം അടിച്ചേൽപിച്ച്‌ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനവുമില്ല.


kerala economy



deshabhimani section

Related News

0 comments
Sort by

Home