വൈദ്യുതി മേഖലയ്ക്ക് വെളിച്ചം കൂട്ടി ; 1156.76 കോടി രൂപ വകയിരുത്തി, കെഎസ്‌ഇബിക്കായി 1088.80 കോടി

തിരുവനന്തപുരം : ഊർജ മേഖലയ്ക്കായി 1156.76 കോടി രൂപ വകയിരുത്തി. കെഎസ്‌ഇബിക്കായി 1088.80 കോടിയും നീക്കിവച്ചു. വേനൽക്കാലത്ത് തടസ്സമില്ലാതെ വൈദ്യുതി ഉപഭോക്താക്കളിലെത്തിക്കുന്നതിനുള്ള ‘ദ്യുതി' പദ്ധതിയുടെ പ്രവർത്തനം ഊർജിതമാക്കും. ഇതിനായി 430 കോടി രൂപ വകയിരുത്തി.
● ആഭ്യന്തര ഉൽപാദനം വർധിപ്പിക്കണമെന്ന ആവശ്യത്തിന് പരിഗണന നൽകി പമ്പ്ഡ് സ്റ്റോറേജ് (പിഎസ്പി) പദ്ധതികൾ വിപുലമായും സമയബന്ധിതമായും നടപ്പാക്കും. ഇതിനായി പ്രത്യേക പദ്ധതി നടപ്പാക്കാൻ 100 കോടി രൂപ അധികമായി വകയിരുത്തി
● പകൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രി ലഭ്യമാക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) നടപ്പാക്കുന്നതിന് അഞ്ച് കോടി
● പ്രസരണ ശൃംഖലകൾക്കായി 370 കോടി
● പാരമ്പര്യേതര ഊർജമേഖലയ്ക്ക് 67.96 കോടി
● വിദൂര ആദിവാസി ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് അഞ്ച് കോടി
● പട്ടികവർഗ/ഗോത്ര നഗറുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാൻ അഞ്ച് കോടി
● ജല വൈദ്യുത നിലയങ്ങളുടെ നവീകരണത്തിനും ആധുനീകരണത്തിനുമായി 20 കോടി
● ഊർജ മേഖലയിലെ നവീന, സംരക്ഷണ പ്രവർത്തനങ്ങൾക്കായി 41.22 കോടി
● പഴശ്ശി സാഗർ പദ്ധതിക്ക് 10 കോടി
● ഹരിത ഹൈഡ്രജൻ പദ്ധതികൾക്ക് 6.50 കോടി
● ‘ഇന്നവേഷൻ ഫണ്ട് ആൻഡ് എസ്കോട്ട്’ പദ്ധതി- 41.22 കോടി
0 comments