വ്യവസായമേഖലയിൽ കുതിക്കാനായി കേരളം

തിരുവനന്തപുരം : വ്യവസായ മേഖലയിൽ ആഗോളതലത്തിൽ ഉയരാനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ബജറ്റിൽ നൂതന പദ്ധതികൾ. വ്യവസായ മേഖലയ്ക്ക് ആകമാനമായി 1831 കോടി രൂപ വകയിരുത്തി. ചെറുകിട വ്യവസായത്തിന് 254.93 കോടി രൂപ വകയിരുത്തി.
ഡെവലപ്മെൻ്റ് പ്ലോട്ട്/ എസ്റ്റേറ്റുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 18 കോടി രൂപയും ബഹുനില വ്യവസായ എസ്റ്റേറ്റുകളുടെ നിർമ്മാണത്തിന് 10 കോടി രൂപയും പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിൽ വ്യവസായ പാർക്കുകകളും പ്രദേശങ്ങളും വികസിപ്പിക്കുന്നതിന് 7.40 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായുള്ള പ്രത്യേക പാക്കേജിനായി 48.01 കോടി രൂപയും . വയനാട്' 'ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ട് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭപ്രവർത്തനങ്ങൾക്കായി 3 കോടി രൂപ ഉൾപ്പെടെ തോട്ടം മേഖലയുടെ ഉന്നമനത്തിനായി 6 കോടി രൂപയും
ബജറ്റിൽ വകയിരുത്തി.
പ്രതിസന്ധിയിലകപ്പെട്ട വ്യവസായങ്ങൾക്കുള്ള പുനരുജ്ജീവനം എന്ന പുതിയ പദ്ധതിക്കായി 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊച്ചി ബാംഗ്ലൂർ വ്യവസായിക ഇടനാഴിയുടെ ഭാഗമായിട്ടുള്ള കൊച്ചി പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിക്കായി 200 കോടി രൂപയും വകയിരുത്തി.
നാനോ സംരംഭങ്ങൾക്ക് മാർജിൻ മണി ഗ്രാന്റായി 17.06 കോടി രൂപ
വാണിജ്യ മേഖലയുടെ വികസനത്തിനായി 7 കോടി രൂപ
സംരംഭകർക്ക്/യൂണിറ്റുകൾക്ക് സ്റ്റാർട്ട് അപ്പ്, നിക്ഷേപ, സാങ്കേതിക പിന്തുണകൾ നൽകുന്നതിനുള്ള സംരംഭക സഹായ പദ്ധതിയ്ക്കായി 80 കോടി രൂപ
മരുന്ന് ഉൽപ്പാദന രംഗത്ത് പ്രധാന പങ്ക് വഹിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ആലപ്പുഴ കെഎസ്ഡിപിയിലെ വികസന പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ









0 comments