ഗ്രാമപഞ്ചായത്തിൽ 471 വനിതാ പ്രസിഡന്റുമാർ; കോർപറേഷനിൽ 3: അധ്യക്ഷ സംവരണമായി

Kerala Government
വെബ് ഡെസ്ക്

Published on May 04, 2025, 03:23 PM | 1 min read

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവയിലെ അധ്യക്ഷരുടെ സംവരണമാണ് തീരുമാനിച്ചത്.


941 ഗ്രാമപഞ്ചായത്തുകളിൽ 471 പേർ വനിതാ പ്രസിഡന്റുമാരായിരിക്കും. വനിതാ- പൊതുവിഭാഗം 417, പട്ടികജാതി 46, പട്ടിക വർഗം 8 എന്നിങ്ങനെയാണ് സംവരണം. പൊതുവിഭാഗത്തിൽ 416 പേരാണ് പ്രസിഡന്റാവുക. പട്ടിക ജാതയിൽ നിന്ന് 92 പേരും പട്ടിക വർഗത്തിൽ നിന്ന് 16 പേരും പ്രസിഡന്റാവും.


Capture

ബ്ലോക്ക് പഞ്ചായത്ത്


152 ബ്ലോക്ക് പഞ്ചായത്തിൽ 77 പേർ വനിതാ പ്രസിഡന്റാവും. വനിതാ- പൊതുവിഭാഗം 67, പട്ടിക ജാതി 8, പട്ടിക വർഗം 2. പൊതുവിഭാഗത്തിൽ 67 പേർ പ്രസിഡന്റാകും. പട്ടിക ജാതിയിൽ 15, പട്ടിക വർഗം 3 എന്നിങ്ങനെയാണ് സംവരണം.


ജില്ലാ പഞ്ചായത്ത്


14 ജില്ലാ പഞ്ചായത്തിൽ ഏഴ് വനിതകൾ പ്രസിഡന്റാകുമ്പോൾ പൊതുവിഭഗത്തിൽ നിന്ന് ആറു പേരും പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരാളും പ്രസിഡന്റാവും.

Capture 1

മുൻസിപ്പാലിറ്റി


87 മുൻസിപ്പാലിറ്റിയിൽ 44 വനിതകൾ ചെയർപേഴ്‌സണാവും. വനിതാ പൊതുവിഭാഗം 41, പട്ടിക ജാതി മൂന്ന്. പൊതുവിഭാഗത്തിൽ 39 പേരും പട്ടികജാതിയിൽ ആറും പട്ടിക വർഗത്തിൽ നിന്ന് ഒരാളും ചെയർമാനാകും.


കോർപ്പറേഷൻ


ആറ് കോർപറേഷനിൽ മൂന്ന് പേർ വനിതാ മേയർമാരാകും. പൊതുവിഭാഗം മൂന്ന്.




deshabhimani section

Related News

View More
0 comments
Sort by

Home