ധാരണപത്രം ഇന്ന്‌ ഒപ്പിടും

കെൽട്രോൺ ഉൽപ്പന്നങ്ങൾക്ക്‌ 
സിംബാബ്‌വെയിൽ വിപണി

rajeev keltrone
avatar
സ്വന്തം ലേഖകൻ

Published on Aug 29, 2025, 01:34 AM | 1 min read

ആലപ്പുഴ: കോക്കോണിക്സ് ലാപ്‌ടോപ്പ്‌ അടക്കമുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സിംബാബ്‌വെയുടെ വിപണിയിൽ അവതരിപ്പിക്കാൻ സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെൽട്രോൺ. വെള്ളി പകൽ 9.30ന്‌ കളമശേരി ചാക്കോളാസ്‌ പവലിയൻ ഹോട്ടൽ ആൻഡ്‌ കൺവൻഷൻ സെന്ററിൽ വ്യവസായ മന്ത്രി പി രാജീവ്‌, സിംബാബ്‌വെ വാണിജ്യ വ്യവസായ സഹമന്ത്രി രാജേഷ്‌ കുമാർ ഇന്ദുകാന്ത്‌ മോദി, വ്യാപാര കമീഷണർ ബൈജു മോഹൻകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഇതിനുള്ള ധാരണപത്രം ഒപ്പിടും. സിംബാബ്‌വെയിൽ കെൽട്രോൺ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വിപുലമായ സാധ്യതകൾ കണ്ടെത്താൻ നടക്കുന്ന യോഗത്തിലും ഇരുവരും പങ്കെടുക്കും.


കോക്കോണിക്സ് ലാപ്‌ടോപ്പ്‌, ഗതാഗത നിയന്ത്രണ സംവിധാനം, സൗരോർജ സംവിധാനം, നൈപുണി വികസനം തുടങ്ങിയ മേഖലകളിൽ ആഫ്രിക്കൻ രാജ്യവുമായി വ്യാപാര സഹകരണം ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. സിംബാബ്‌വെയിൽ ലാപ്‌ടോപ്പ് നിർമാണ യൂണിറ്റ് സ്ഥാപിക്കാനുള്ള നിർദേശവും യോഗത്തിൽ അവതരിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home