എ, ഐ പടയൊരുക്കം

തിരുവനന്തപുരം
തന്ത്രപരമായ നീക്കങ്ങളിലുടെ കെ സി വേണുഗോപാൽ കേരളത്തിലെ കോൺഗ്രസിനെ കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്പോൾ, തടയാനുള്ള പടയൊരുക്കവുമായി എ, ഐ ഗ്രപ്പുകൾ. യൂത്ത് കോൺഗ്രസ് പ്രസിഡന്റാകുമെന്ന് കരുതിയിരുന്ന അബിൻ വർക്കിയെ തഴഞ്ഞതിനെതിരായ പ്രതിഷേധം പരസ്യ പ്രതികരണങ്ങളിലൂടെയും എഐസിസി ക്ക് പരാതി അയച്ചും പ്രകടമാക്കുകയാണിവർ.
രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ്‌മുൻഷി തുടങ്ങിയവർക്കാണ് അബിനടക്കമുള്ളവർ പരാതി അയച്ചത്.
വേണുഗോപാലിനെതിരെ പരസ്യമായി പ്രതികരിക്കാനും പരാതി അയക്കാനും ഭയമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയോടെയാണിത്. വേണുഗോപാലിനെതിരെ മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തിയതായാണ് വിവരം.
ആദ്യം ഐ,
പിന്നാലെ എ
ഐ ഗ്രൂപ്പുകാരാണ് ആദ്യം നീരസം പ്രകടിപ്പിച്ചതെങ്കിൽ ചാണ്ടി ഉമ്മന്റെ പ്രതികരണത്തോടെ എ ഗ്രൂപ്പിന്റെ പ്രതിഷേധവും പരസ്യമാക്കി. ‘പിതാവിന്റെ ഓര്‍മദിനത്തില്‍യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കി. തെരഞ്ഞെടുപ്പിനുശേഷം എല്ലാം പറയും. ‘അബിൻ വർക്കിയെ ഇങ്ങനെ പരിഗണിച്ചാൽ പോരായിരുന്നു’ എന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് തുറന്നടിച്ചു. ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തല ‘എല്ലാം ചാണ്ടി പറയും’ എന്ന് പറഞ്ഞതിനുശേഷമായിരുന്നു ചാണ്ടിയുടെ പ്രതിഷേധം. എ ഗ്രൂപ്പ് നേതാവ് ബെന്നി ബെഹ്നാൻ അടക്കമുള്ളവരും കടുത്ത അമർഷത്തിലാണ്.
പിന്നിൽ ഷാഫി, രാഹുൽ
അബിനെ പാരവച്ച് പുറത്താക്കിയത് ഷാഫി പറന്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന്. എ ഗ്രൂപ്പിൽ നിന്നുതന്നെ മറ്റൊരാളുടെ പേര് മുന്നോട്ടുവച്ച് അബിനെ വെട്ടി. ഒടുവിൽ ഇരുവരെയും വെട്ടി വേണുഗോപാലിനോട് കൂറുള്ള ജനീഷിനേയും ബിനു ചുള്ളിയിലിനേയും വച്ചു.









0 comments