'പൊന്നു കായ്ക്കുന്ന മരം പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ...'; തരൂരിനെതിരെ കെ സി ജോസഫ്

തിരുവനന്തപുരം: അടിയന്തരാവസ്ഥയ്‌ക്കെതിരെ ലേഖനമെഴുതിയ ശശി തരൂരിനെതിരെ കോൺഗ്രസിൽ പ്രതിഷേധം രൂക്ഷമാവുന്നു. തരൂരിന്റെ മോദി സ്‌തുതിയെ കോൺഗ്രസിൽ വിവാദമായിരിക്കെയാണ് പാര്‍ടിയെ പ്രതിസന്ധിയിലാക്കിയ പുതിയ ലേഖനം പുറത്തുവന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായാണ് അടിയന്തരാവസ്ഥയെ ലേഖനത്തിൽ തരൂർ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് 'പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടി കളയുകയേ നിവൃത്തിയുള്ളു' എന്ന് കെ സി ജോസഫ് എക്സിൽ കുറിച്ചത്.
പ്രൊജക്‌ട് സിൻഡിക്കേറ്റിലാണ് തരൂരിന്റെ ലേഖനം പ്രസിദ്ധീകരിച്ചത്. വ്യാഴാഴ്ചത്തെ ദീപിക പത്രത്തിന്റെ എഡിറ്റ് പേജിലും ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പറഞ്ഞറിയിക്കാൻ പറ്റാത്ത ക്രൂരതകളാണ് അടിയന്തരാവസ്ഥ കാലത്ത് നടന്നതെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചു നിന്ന കാലമായിരുന്നു അതെന്നും തരൂർ ലേഖനത്തിൽ പറയുന്നു. ജയിൽ തടവറകളിൽ നടന്ന ക്രൂരതകളെക്കുറിച്ചും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളെക്കുറിച്ചും ലേഖനത്തിൽ കോൺഗ്രസ് നേതാവ് വിവരിക്കുന്നുണ്ട്.
Related News
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ഇന്ത്യയിൽ നടന്ന ക്രൂരതകൾ ഉദ്ധരിച്ചുകൊണ്ടാണ് തരൂർ ലേഖനമെഴുതിയിരിക്കുന്നത്. ‘1975 ജൂൺ 25ന് ഇന്ത്യ ഒരു പുതിയ യാഥാർഥ്യത്തിലേക്ക് ഉണർന്നുവെന്നും സാധാരണ സർക്കാർ പ്രഖ്യാപനങ്ങളായിരുന്നില്ല അന്നു വാർത്തകളിൽ നിറഞ്ഞതെന്നും പകരം, ഭയാനകമായ ഒരു ഉത്തരവ്’ ആണെന്നും എഴുതിക്കൊണ്ടാണ് ലേഖനമാരംഭിക്കുന്നത്.









0 comments