കാസർകോട്ട് കുടുങ്ങിയ പുലി തൃശൂരിലേക്ക്

കൊളത്തൂർ (കാസർകോട്)
വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി. കൊളത്തൂർ ബറോട്ടി നിടുവോട്ട് എ ജനാർദനന്റെ റബർതോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് അഞ്ചുവയസ്സുള്ള ആൺപുലി കുടുങ്ങിയത്. പള്ളത്തിങ്കാൽ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റിയ പുലിയെ ബുധൻ വൈകിട്ട് തൃശൂർ ബയോളജിക്കൽ പാർക്കിലേക്ക് മാറ്റി.
ചൊവ്വ രാത്രിയാണ് കൂട്ടിൽ പുലി കുടുങ്ങിയത്. വീട്ടുകാർ അറിയിച്ചതുപ്രകാരം ബുധൻ രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് പരിശോധിച്ച് പുലിയാണെന്ന് ഉറപ്പാക്കി. നാട്ടുകാർ എത്തുംമുമ്പ് പുലിയെ പള്ളത്തിങ്കാൽ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. വെറ്ററിനറി ഡോക്ടർ പരിശോധിച്ചപ്പോൾ ശരീരത്തിൽ ചെറിയ മുറിവുകൾ കണ്ടെത്തി. ഇരുമ്പുകൂട്ടിൽ ശക്തമായി മാന്തിയതിനാൽ നഖങ്ങൾക്ക് പരിക്കുണ്ട്.









0 comments