കണ്ണൂർ സർവകലാശാലയിൽ നിരീക്ഷണസമിതി : സിൻഡിക്കറ്റ് റദ്ദാക്കി

കണ്ണൂർ
പരിപാടികളിലെ ഉള്ളടക്കത്തിൽ ദേശവിരുദ്ധതയുണ്ടോയെന്ന് പരിശോധിക്കാനെന്ന പേരിൽ കണ്ണൂർ സർവകലാശാലയിൽ നിരീക്ഷണ സമിതിയെ നിയോഗിക്കാനുള്ള വൈസ് ചാൻസലറുടെ നീക്കം സിൻഡിക്കറ്റ് യോഗം തടഞ്ഞു. വിസി ഡോ. കെ കെ സാജുവിന്റെ നിർദേശപ്രകാരം രജിസ്‌ട്രാർക്കുവേണ്ടി ജോ. രജിസ്‌ട്രാറാണ് വിവാദ ഉത്തരവ് ഇറക്കിയത്.
ദേശവിരുദ്ധ നടപടികളുണ്ടായാൽ കേസെടുക്കാൻ രാജ്യത്ത് നിയമമുള്ളപ്പോൾ നിരീക്ഷണ സമിതി നിയമവിരുദ്ധമാണ്. ഇത്തരം സമിതികളെ ഉപയോഗിച്ച് ഉത്തരേന്ത്യൻ സർവകലാശാലകളിൽ വിദ്യാർഥികളെ കേസിൽ കുടുക്കുന്ന പ്രവണതയുമുണ്ട്.
രജിസ്‌ട്രാർ, ഡവലപ്‌മെന്റ് ഓഫീസർ, പ്രൊഫസർമാർ, അസോസിയറ്റ് പ്രൊഫസർമാർ എന്നിവരടങ്ങിയ ഏഴംഗ നിരീക്ഷണ സമിതിയെയാണ് നിയമിച്ചത്. ബുധനാഴ്‌ച ഇറങ്ങിയ ഉത്തരവിനെതിരെ കാമ്പസിൽ എസ്‌എഫ്‌ഐ പ്രതിഷേധിച്ചു. സംഘപരിവാർ അജൻഡയുടെ ഭാഗമായാണ് നിരീക്ഷണ സമിതിയെന്ന ആക്ഷേപവും ഉയർന്നു. തുടർന്നാണ് സിൻഡിക്കറ്റ് യോഗം ചേർന്ന് ഉത്തരവ് റദ്ദാക്കിയത്.









0 comments