ഉത്സവസമയമല്ല, സ്ഫോടനത്തിന്റെ ലക്ഷ്യമെന്ത്? അനൂപിന്റെ രാഷ്ട്രീയബന്ധവും പരിശോധിക്കണമെന്ന് കെ കെ രാഗേഷ്

കണ്ണൂർ: കണ്ണപുരം കീഴറയിലുണ്ടായ സ്ഫോടനത്തിന് പിന്നിലെ ലക്ഷ്യം ഗൗരവമായി അന്വേഷിക്കണമെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലത്ത് സ്ഫോടകവസ്തു നിർമിക്കുകയായിരുന്നു എന്നത് വ്യക്തമാണ്. അത് എന്ത് ആവശ്യത്തിനായിരുന്നു എന്നത് അന്വേഷിക്കണം. ഉത്സവസമയം അല്ലാതിരുന്നിട്ടും സ്ഫോടക വസ്തുക്കൾ നിർമിച്ചത് എന്തിനെന്ന് കണ്ടെത്തണമെന്നും സംഭവസ്ഥലം സന്ദർഷിച്ചശേഷം കെ കെ രാഗേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊലീസ് കേസെടുത്ത അനൂപ് മാലിക്കിനെക്കുറിച്ച് കുറേ വിവരങ്ങളുണ്ട്. കോൺഗ്രസിന്റെ അടുത്ത ആളാണ് അനൂപ്. 2016ൽ പള്ളിക്കുന്നിൽ സമാനമായ സ്ഫോടനമുണ്ടായിരുന്നു. അന്നത്തെ സ്ഫോടനത്തിന്റെ ഉത്തരവാദിയായ അനൂപ് തന്നെയാണ് ഇതിന്റെ പിന്നിലും. അനൂപിന്റെ രാഷ്ട്രീയബന്ധം പരിശോധിക്കണമെന്നും കെ കെ രാഗേഷ് പറഞ്ഞു.
ശനി പുലർച്ചെ പുലർച്ചെ രണ്ട് മണിയോടെയാണ് ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നൽകിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ ചാലാട് മുഹമ്മദ് ആഷാം മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ സ്ഫോടകവസ്തു നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
സമീപത്തെ വീടുകൾക്കും സ്ഫോടനത്തിൽ കേടുപാടുണ്ടായി. വീടുകളുടെ ജനൽച്ചില്ലുകളും വാതിലുകളും തകർന്നു. അരക്കിലോമീറ്റർ അകലെയുള്ള വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി.









0 comments