കണ്ണപുരം സ്ഫോടനക്കേസിലെ പ്രതി പിടിയിൽ

കണ്ണൂർ: കണ്ണൂർ കണ്ണപുരം സ്ഫോടനക്കേസിലെ പ്രതി പിടിയിൽ. കാസർകോട് കാഞ്ഞങ്ങാട് നിന്നാണ് പ്രതി അനൂപ് മാലിക് പിടിയിലായത്. കണ്ണപുരം കീഴറയിൽ വാടക വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച കേസിലെ പ്രതിയാണ് പിടിയിലായത്.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്. ചാലാട് സ്വദേശി മുഹമ്മദ് ആഷാം സ്പോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നൽകിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്. പടക്ക നിർമാണത്തിനിടെയാണോ ബോംബ് നിർമാണത്തിനിടെയാണോ അപകടമുണ്ടായത് എന്ന വിവരം പുറത്തുവന്നിട്ടില്ല. വീട് പൂർണമായും തകർന്നു. ചുറ്റുമുള്ള വീടുകൾക്കു കേടുപാടുണ്ടായി. ഉഗ്രശബ്ദം കേട്ട് പ്രദേശവാസികൾ വീട്ടിലെത്തുമ്പോൾ ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ് കാണപ്പെട്ടത്.









0 comments