ഫെയ്‌സ്ബുക്കിലെ ഫോട്ടോ പോലും തെറ്റായി വ്യാഖ്യാനിക്കുന്നു, സിപിഐ എമ്മിനെ ആക്രമിക്കാനാണ് ശ്രമം: കടകംപള്ളി

Kadakampally Surendran
വെബ് ഡെസ്ക്

Published on Mar 11, 2025, 02:59 PM | 1 min read

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തനാണെന്ന വാര്‍ത്തകള്‍ തള്ളി കടകംപള്ളി സുരേന്ദ്രൻ. ഫെയ്‌സ്ബുക്കിലെ ഒരു പ്രൊഫൈല്‍ ഫോട്ടോ പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നുവെന്ന്‌ പറഞ്ഞ കടകംപള്ളി സുരേന്ദ്രന്‍ തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിനാണെന്നും ചോദിച്ചു. തിരുവനന്തപുരത്ത്‌ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.


‘സിപിഐ എമ്മിനെ ഇല്ലാതാക്കുക, അതിന്‌ കടകംപള്ളിയെ കൂടെ കരുവാക്കാനാണ്‌ നിങ്ങൾ നോക്കുന്നത്‌’– കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട്‌ പറഞ്ഞു. ‘നിങ്ങൾ കണ്ട രാഷ്‌ട്രീയ പ്രവർത്തകരുടെ ഇടയിൽ ദയവ്‌ ചെയ്ത്‌ എന്നെ ചേർത്ത്‌ നിർത്താൻ ശ്രമിക്കരുത്‌. ഞാനങ്ങനെയൊരു ആളല്ല. മാധ്യമങ്ങൾ തന്നെ മനസ്സിലാക്കാൻ ശ്രമിക്കണം’– അദ്ദേഹം കൂട്ടിച്ചേർത്തു.


സ്ഥാനങ്ങൾക്ക് വേണ്ടി ആവശ്യങ്ങൾ ഉന്നയിക്കുന്ന ആളല്ല താൻ. അത് ലഭിക്കാത്തപ്പോൾ പിണങ്ങി പോകുന്ന ആളുമല്ല. എനിക്ക് യാതൊരു മോഹഭംഗവും ഉണ്ടായിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും, സ്ഥാനമാനങ്ങള്‍ നേടുകയും ചെയ്യുന്നത് രാഷ്ട്രീയക്കാരന്റെ മൗലിക ഉത്തരവാദിത്വമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


എന്നെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുത്തില്ല, പിബിയില്‍ എടുത്തില്ല എന്നതിലൊക്കെ മാധ്യമങ്ങള്‍ക്കാണ് വിഷമം. തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിനാണെന്നും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു. ഫെയ്‌സ്ബുക്കിലെ ഒരു പ്രൊഫൈല്‍ ഫോട്ടോ പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home