ശരത്‌പ്രസാദിൽനിന്ന് വിശദീകരണം തേടും
ശബ്‌ദസന്ദേശത്തിലെ പരാമർശങ്ങൾ വസ്‌തുതാവിരുദ്ധം : കെ വി അബ്‌ദുൾഖാദർ

തൃശൂർ
സിപിഐ എം നേതാക്കളെ പരാമർശിച്ച് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിൽ പറയുന്ന കാര്യങ്ങൾ വസ്‌തുതാവിരുദ്ധമാണെന്ന് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ വ്യക്തമാക്കി.
ഏതാനും വർഷങ്ങൾക്കുമുന്പ് പറഞ്ഞു എന്ന് പറയപ്പെടുന്ന സംഭാഷണമാണ് മാധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്നത്. അതിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണ്. അനുചിതമായ ഇത്തരം പരാമർശം തെറ്റാണെന്നാണ് പാർടി കാണുന്നത്. രാഷ്‌ട്രീയ എതിരാളികൾക്ക് വീണുകിട്ടിയ ആയുധം എന്നനിലയിലാണ് ശബ്‌ദസന്ദേശം പ്രചരിപ്പിക്കുന്നത്. വസ്‌തുതകളുമായി ബന്ധമുള്ള ഒന്നും ഇതിലില്ല. സുതാര്യമായി പ്രവർത്തിക്കുന്ന പാർടിയാണ് സിപിഐ എം. നേതാക്കളുടെ ജീവിതവും സുതാര്യമാണ്. ഓഡിയോ ക്ലിപ്പിലെ ശബ്‌ദത്തിനുടമയായ വി പി ശരത്‌പ്രസാദിൽനിന്ന് പാർടി വിശദീകരണം തേടും. ഇക്കാര്യത്തിൽ ഉചിതനടപടി സ്വീകരിക്കുമെന്നും കെ വി അബ്‌ദുൾഖാദർ മാധ്യമങ്ങളോട് പറഞ്ഞു.









0 comments