മലപ്പുറത്തെ അധിക്ഷേപിച്ച് കെ സുരേന്ദ്രൻ

ന്യൂഡൽഹി : മലപ്പുറം ജില്ലയെ അധിക്ഷേപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കേരളത്തിന്റെ മറ്റ് പല ഭാഗത്തുംപോലുള്ള കാര്യങ്ങളല്ല മലപ്പുറത്ത് നടക്കുന്നതെന്നും അവിടെ ചില നിഗൂഢശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
‘‘ശബരിമല വ്രതകാലത്ത് മലപ്പുറത്തെ കടകളിൽ വെജിറ്റേറിയൻ കച്ചവടമേ നടത്താവൂവെന്ന് ആരും നിർബന്ധിക്കാറില്ല. എന്നാൽ, ജില്ലയിൽ ഒരുമാസം ആർക്കും ഒരു തുള്ളി വെള്ളം ലഭിക്കില്ല. നിരവധി സ്‌കൂളുകളിൽ ഉച്ചക്കഞ്ഞി മുടങ്ങി.
രക്ഷാകർതൃസമിതിയെന്ന പേരിൽ പലയിടത്തും യോഗം ചേർന്ന് ഉച്ചക്കഞ്ഞി വേണ്ടെന്ന് പറയുകയാണ്. മലപ്പുറത്ത് വാക്‌സിനേഷനെതിരെ പ്രചാരണം നടക്കുന്നുണ്ട്. ഒരു സ്‌ത്രീ വീട്ടിൽ അഞ്ച് പ്രസവം നടത്തി. അറിവില്ലായ്‌മയല്ല കാരണം. ആശുപത്രിയിൽ പോകരുതെന്നും വാക്‌സിനെടുക്കാൻ പാടില്ലെന്നും വലിയ പ്രചാരണമുണ്ട്. ചില റാഡിക്കൽ എലമെന്റ്‌സ്; അല്ലെങ്കിൽ നിഗൂഢശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്’’– സുരേന്ദ്രൻ ആരോപിച്ചു. തമിഴ്‌നാട് ഗവർണർക്കെതിരായ സുപ്രീംകോടതി വിധിയിൽ പ്രതികരിക്കാനില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.









0 comments