ഡിസിസി പുനഃസംഘടന ; മലബാറിൽ കൈവച്ചാൽ കടുത്ത
നടപടിയെന്ന്​ സുധാകരൻ

k sudhakaran
വെബ് ഡെസ്ക്

Published on Aug 09, 2025, 01:45 AM | 1 min read


കണ്ണൂർ

ഡിസിസി പുനഃസംഘടന ചർച്ചകളിൽ​ തന്നെ ഒഴിവാക്കി, മലബാറിലെ ഡിസിസി പ്രസിഡന്റുമാരെ മാറ്റിയാൽ കടുത്ത നിലപാടിലേക്ക്​ പോകുമെന്ന്​ കെ സുധാകരൻ.


കെപിസിസി പ്രസിഡന്റുസ്ഥാനം കൈവിട്ടശേഷം ഉന്നത നേതൃത്വത്തോട്​ പിണങ്ങിക്കഴിയുന്ന സുധാകരൻ, സണ്ണി ജോസഫ്​ വഴി തന്റെ പട്ടിക​ ദേശീയ നേതൃത്വത്തിന്​ കൈമാറിയിട്ടുണ്ട്‌. കണ്ണൂർ, കോഴിക്കോട്​, മലപ്പുറം ഡിസിസി പ്രസിഡന്റുമാരെ മാറ്റരുതെന്നാണ്​ സുധാകരന്റെ പിടിവാശി​. കെപിസിസി പുനഃസംഘടനയിലേക്കും സ്വന്തക്കാരുടെ പട്ടിക കൊടുത്തിട്ടുണ്ട്​. ഇ‍ൗ മൂന്നു ജില്ലകളിലെ പ്രസിഡന്റുമാരെ മാറ്റിയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്നാണ്‌ ഭീഷണി. കെപിസിസി പ്രസിഡന്റ്​ സണ്ണി ജോസഫിന്​ സുധാകരനെ ഭയന്ന്​ സ്വന്തം നിലയിൽ പേര്​ നിർദേശിക്കാൻ കഴിയുന്നില്ല.


കെ സി വേണുഗോപാൽ, വി ഡി സതീശൻ തുടങ്ങി കൊടിക്കുന്നിൽ സുരേഷ്​ വരെയുള്ളവർ ഡിസിസി പ്രസിഡന്റ്​ സ്ഥാനത്തേക്ക്​ സ്വന്തം പട്ടിക കൊടുത്ത്​ സമ്മർദംചെലുത്തുന്നുണ്ട്​​. കാസർകോട്ടേക്ക്​ രാജ്​മോഹൻ ഉണ്ണിത്താന്റെ പട്ടികയുണ്ട്​.


സണ്ണി ജോസഫിന്​ നിയമസഭാപ്പേടി

സുധാകരനെ പിണക്കിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ തെറിപ്പിക്കുമെന്ന​ ഭയമാണ്​ സണ്ണി ജോസഫിന്​. കണ്ണൂർ നിയമസഭാ സീറ്റ്​ ലക്ഷ്യമിട്ടാണ്​ സുധാകരൻ അടങ്ങിയിരിക്കുന്നതും​ ഡിസിസി പ്രസിഡന്റുമാർക്കായി വാശിപിടിക്കുന്നതും. എതിർത്താൽ പേരാവൂരിൽ തന്റെ ചീട്ട്​ സുധാകരൻ കീറുമെന്നാണ്​ സണ്ണി ജോസഫ്​ ഭയക്കുന്നത്​. എന്നാൽ, കണ്ണൂർ സീറ്റിനായി അര ഡസൻപേരെങ്കിലും അണിയറപ്രവർത്തനം തുടങ്ങി​.



deshabhimani section

Related News

View More
0 comments
Sort by

Home