"തുടച്ചുനീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിച്ചിട്ടും കഴിഞ്ഞിട്ടില്ല, പിന്നെയാണ് ഹിന്ദുസഭ": കെ ആർ മീര

തിരുവനന്തപുരം: ഗോഡ്‌സെയെ ആദരിച്ച് ഹിന്ദുമഹാ സഭ എന്ന മലയാളമനോരമയുടെ പത്രവാർത്ത പങ്കുവെച്ച് എഴുത്തുകാരി കെ ആർ മീര കുറിച്ച കമന്റ് വൈറലാവുകയാണ്. "തുടച്ചുനീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചു കൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണു ഹിന്ദുസഭ" എന്നാണ് മീര ഫേസ് ബുക്കിൽ കുറിച്ചത്. ഗോഡ്‌സയെ അനശ്വരനാക്കിക്കൊണ്ട് ഹിന്ദു മഹാ സഭ നടത്തിയ യോഗത്തെകുറിച്ചാണ് മനോരമ പത്രം വാർത്ത നൽകിയത്. ഗാന്ധജിയുടെ ആത്മാവും ഗാന്തിസവും ഇന്ത്യയുടെ മണ്ണിൽ നിന്ന് തുടച്ചുനീക്കുമെന്നും ഗാന്ധിജിയെ രാഷ്‌ട്രപിതാവാക്കിയ നടപടി പിൻവലിക്കണമെന്നും തുടങ്ങിയ വിശദാംശങ്ങൾ മനോരമ നൽകിയിട്ടുണ്ട്. ഇതിനെ വിമർശിച്ചാണ് മീര രംഗത്തെത്തിയത്.
മീരയുടെ പോസ്റ്റിൽ വിമർശനം രേഖപ്പെടുത്തി എഴുത്തുകാരി സുധാമേനോൻ കമന്റിട്ടു. അതിനും കെ ആർ മീര മറുപടി നൽകി. "വളരെ ക്രൂരവും വസ്തുതാവിരുദ്ധവുമായ പോസ്റ്റ് ആയിപ്പോയി. 75 വർഷമായി ഗാന്ധിജിയുടെ ആത്മാവിനെ തുടച്ചു നീക്കാൻ ശ്രമിക്കുന്നു എന്ന് പറയുമ്പോൾ നെഹ്‌റുവടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇതിൽ ഉൾപ്പെടുമല്ലോ? എന്താണ് ഗാന്ധിജിയെ തുടച്ചു നീക്കാൻ കോൺഗ്രസ് ചെയ്തത് എന്ന് വസ്തുതകളുടെ പിൻബലത്തോടെ പറയു. സംഘപരിവാർ ആഗ്രഹിക്കുന്ന കോൺഗ്രസ്സ് മുക്തഭാരതത്തിനു ലെജിറ്റിമസി നൽകുന്ന ഈ പോസ്റ്റ് ഏറ്റവും സഹായിക്കുന്നത് സംഘികളെയാണ്. ഞാൻ അടക്കമുള്ള ഗാന്ധിയൻ കോൺഗ്രസുകാർക്ക് അങ്ങേയറ്റം അപമാനകരമായ പോസ്റ്റിനോട് പ്രതിഷേധം അറിയിക്കുന്നു ചേച്ചീ" എന്നായിരുന്നു സുധാ മേനോന്റെ കമന്റ്.
"സുധയുടെ രോഷം എനിക്കു മനസ്സിലാകും. അതേ രോഷം കൊണ്ടുതന്നെയാണു ഞാനും എഴുതിയത്. ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നാൽ കഞ്ഞികുടിക്കാൻ പറ്റില്ലെന്നും ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നിട്ടു കാര്യമില്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നും കഴിഞ്ഞ കുറേ വർഷങ്ങളിലായി കോൺഗ്രസ് നേതാക്കളിൽ പലരും പറഞ്ഞതിന്റെ റിപ്പോർട്ടുകൾ എത്ര വേണമെങ്കിലും കിട്ടും. ഗാന്ധിജിയെ അധിക്ഷേപിച്ചാൽ കോൺഗ്രസുകാർ പ്രതികരിക്കില്ലെന്ന ഉറപ്പിൻമേൽ" എന്നായിരുന്നു മീരയുടെ മറുപടി.









0 comments