കുറ്റവാളികൾ ജയിലിൽ കിടക്കും : 
മന്ത്രി കെ എൻ ബാലഗോപാൽ

k n balagopal
വെബ് ഡെസ്ക്

Published on Oct 10, 2025, 02:54 AM | 1 min read


ന്യൂഡൽഹി

​ശബരിമല സ്വർണപ്പാളി വിഷയത്തിൽ സംസ്ഥാനസർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റവാളികൾ ജയിലിൽ കിടക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കുറ്റവാളികളോട്‌ ചെറിയ അനുകന്പപോലും കാണിക്കരുതെന്നാണ്‌ സർക്കാർ നിലപാട്‌. പ്രതിപക്ഷം അനാവശ്യമായ പ്രതിഷേധം നടത്തി നിയമസഭാനടപടി അലങ്കോലമാക്കാൻ ശ്രമിക്കുന്നു. പ്രതിപക്ഷം ഉന്നയിച്ച എല്ലാ വിഷയങ്ങളും സഭ ചർച്ച ചെയ്‌തു. എല്ലാ ആരോപണങ്ങൾക്കും കൃത്യമായ മറുപടിയും ന
ൽകി.


ഇത്രയും കൂടുതൽ അടിയന്തരപ്രമേയങ്ങൾ ചർച്ച ചെയ്‌ത ചരിത്രം നിയമസഭയിൽ ഉണ്ടായിട്ടില്ല. ചർച്ചയ്‌ക്ക്‌ അവസരം നൽകിയില്ലെങ്കിൽ പ്രതിഷേധിക്കുന്നത്‌ മനസ്സിലാക്കാം. എന്നാൽ, എല്ലാ അവസരവും നൽകിയിട്ടും പ്രതിഷേധിക്കുന്നതും സഭ സ്‌തംഭിപ്പിക്കുന്നതും എന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല. നാലുദിവസങ്ങളും നിയമസഭ ജനാധിപത്യപരമായി ഉപയോഗിക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടെന്നും ബാലഗോപാൽ ചൂണ്ടിക്കാണിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home