ഏതു പാർടിയിലാണെന്ന് തരൂർ തന്നെ തീരുമാനിക്കട്ടെ: കെ മുരളീധരൻ

കെ മുരളീധരൻ
കൊച്ചി: മുഖ്യമന്ത്രി കസേരക്കുവേണ്ടി പരസ്യമായി വാദിച്ച ശശി തരൂർ എംപിക്കെതിരെ കെ മുരളീധരൻ. ഏതു പാർടിയിലാണെന്ന കാര്യം ശശി തരൂർ ആദ്യം തീരുമാനിക്കട്ടെയെന്ന് മുരളീധരൻ പറഞ്ഞു. 24 മണിക്കൂറും കേരളത്തിൽ പ്രവർത്തിക്കുന്ന നേതാക്കൾ യുഡിഎഫിലുണ്ട്. വിറകുവെട്ടുന്നവരും വെള്ളംകോരികളുമായി കോൺഗ്രസിന് ഒരുപാട് നേതാക്കൾ കോൺഗ്രസിലുണ്ട്. യുഡിഎഫിന് അധികാരം കിട്ടിയാൽ അവരിലൊരാൾ മുഖ്യമന്ത്രി ആകുമെന്നും മുരളീധരൻ പറഞ്ഞു.
ആര് സർവേ നടത്തിയാലും പാർടിയുടെ ചട്ടക്കൂട് അനുസരിച്ചേ കാര്യം നടക്കൂ. ലേകം മുഴുവൻ നിറഞ്ഞു നിൽക്കുന്നയാളാണ് തരൂർ, കേരളത്തിന് ആവശ്യം ഇവിടെയുള്ളവരെയാണെന്നും മുരളീധരൻ പരിഹസിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരം കിട്ടിയാൽ വി ഡി സതീശനേക്കാൾ മുഖ്യമന്ത്രി പദവിക്ക് മികച്ചത് താനാണെന്ന സർവേ ഫലമാണ് തരൂർ കഴിർ്ർ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.









0 comments