തരൂരിനെ തലസ്ഥാനത്തെ പരിപാടികളിൽ പങ്കെടുപ്പിക്കില്ല; ആഞ്ഞടിച്ച് മുരളീധരൻ

ശശി തരൂർ, കെ മുരളീധരൻ
തിരുവനന്തപുരം: പാർടിയുമായി ഇടഞ്ഞ് നിൽക്കുന്ന ശശി തരൂർ എംപിക്കെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരൻ. നിലപാട് എടുക്കാത്തിടത്തോളം തരൂരിനെ തലസ്ഥാനത്തെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് മുരളീധരൻ പറഞ്ഞു. നടപടി വേണോ വേണ്ടയോ എന്നകാര്യം ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടത്. തരൂരിന്റെ കാര്യം പാർടി വിട്ടതാണ്. അദ്ദേഹം കൂട്ടത്തിലുള്ള ആളായി കണക്കാക്കുന്നില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങാനിരിക്കെ, തരൂരിനോട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കോൺഗ്രസിൽ ചർച്ച സജീവമാണ്. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ശശി തരൂർ സംസാരിക്കുന്നത് വിലക്കണമെന്നാണ് ഉന്നത നേതാക്കൾ പറയുന്നത്. പ്രസംഗിക്കുന്നത് വിലക്കി വിപ്പ് നൽകുന്നതും പരിഗണനയിലുണ്ട്. വിപ്പ് ലംഘിച്ചാൽ ലോക്‌സഭാംഗത്വം നഷ്ടമാകും. എന്നാൽ, അത് തരൂർ അവസരമാക്കുമോയെന്നും ആശങ്കയുമുണ്ട്.









0 comments