എംഎസ്എഫുകാർ ആയുധവുമായി വന്നത് എസ്ഡിപിഐയുടെ പിൻബലത്തോടെയോ? പരിശോധിക്കണമെന്ന് കെ കെ രാഗേഷ്

കെ കെ രാഗേഷ്.
കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത് യുഡിഎസ്എഫ് എന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. എല്ലാ ജനറൽ സീറ്റുകളിലും വിജയിക്കാനാകുന്ന കൗൺസിലർമാർ എസ്എഫ്ഐക്കുണ്ട്. എതിരാളികൾക്കാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ താൽപര്യം. ബോധപൂർവം സംഘർമുണ്ടാക്കി കള്ളവോട്ട് ചെയ്ത് യൂണിയൻ പിടിച്ചെടുക്കാമെന്നാണ് ചിലർ ധരിച്ചതെന്നും രാഗേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം കെഎസ്‍യു- എംഎസ്എഫ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് കാമ്പസിലെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുഗമമായ തെരഞ്ഞെടുപ്പ് എസ്എഫ്ഐയുടെ ലക്ഷ്യമാണ്. എന്നാൽ മാരകായുധങ്ങളുമായി എത്തി എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചു. എസ്ഡിപിഐയുടെ പിൻബലത്തോടെയാണോ മുസ്ലീം ലീഗ്, എംഎസ്എഫ് പ്രവർത്തകർ ആയുധങ്ങളുമായി അക്രമം നടത്തിയതെന്ന് പരിശോധിക്കണം. വ്യാജ വോട്ട് ചെയ്യാനെത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുക്കണമെന്നും രാഗേഷ് പറഞ്ഞു.









0 comments