അപവാദപ്രചാരണം: കെ ജെ ഷൈനിന്റെ പരാതിയിൽ കോൺഗ്രസ് നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

കൊച്ചി: സോഷ്യൽമീഡിയ വഴി കോൺഗ്രസ് നടത്തുന്ന അപവാദപ്രചാരണത്തിനെതിരെ സിപിഐ എം നേതാവ് കെ ജെ ഷൈൻ നൽകിയ പരാതിയിൽ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും അപകീർത്തികരമായ വാർത്ത നൽകിയതിനും പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സി കെ ഗോപാലകൃഷ്ണനും കെ എം ഷാജഹാന്‍റെ യൂടൂബ് ചാനല്ലിനും എതിരെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ നിരവധി കോണ്‍ഗ്രസ് പ്രൊഫൈലുകളെക്കുറിച്ചുള്ള പരാതികളും പരിശോധിക്കുന്നുണ്ട്. സമൂഹമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കൽ, ഐ ടി ആക്ട് വകുപ്പുകൾ പ്രകാരമാണ് കേസ്.
തന്റെ പേരും ചിത്രവുംവെച്ച് അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമീഷനും ഷൈൻ പരാതി നൽകിയിരുന്നു. തുടർന്ന് ഷൈനിന്റെ വീട്ടിലെത്തി പൊലീസ് മൊഴി എടുത്തു. കോൺഗ്രസ് പ്രൊഫൈലുകളിൽ വന്ന അപവാദ പ്രചാരണം തെളിവ് സഹിതം പൊലീസിന് ഷൈൻ കൈമാറി. സോഷ്യൽമീഡിയ വഴി നടക്കുന്ന അധിക്ഷേപത്തിനെതിരെ പരാതി നൽകിയ കെ എൻ ഉണ്ണികൃഷ്ണന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.









0 comments