ചാരപ്പണി കണ്ടെത്താനാകാത്തത് കേന്ദ്ര 
 ഏജൻസികളുടെ വീഴ്ച , ജ്യോതി മൽഹോത്രയ്ക്ക്‌ ബിജെപി നേതാക്കളുമായി 
അടുപ്പം

ജ്യോതി മൽഹോത്രയുടെ സന്ദർശനം ; കേരളത്തെ പഴിക്കുന്നത് സ്വന്തം വീഴ്‌ച മറയ്‌ക്കാൻ

Jyoti Malhotra
വെബ് ഡെസ്ക്

Published on Jul 08, 2025, 02:53 AM | 1 min read



തിരുവനന്തപുരം

ചാരക്കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളം സന്ദർശിച്ചത്‌ വിവാദമാക്കാനുള്ള ശ്രമം ബിജെപിക്കുതന്നെ ബൂമറാങ്ങായി. പാകിസ്ഥാനുവേണ്ടി ചാരവൃത്തി ചെയ്തെന്ന സംശയത്തിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയ്ക്ക്‌ ഹരിയാനയിലെ ബിജെപി നേതാക്കളുമായുള്ള ബന്ധം നേരത്തെ പുറത്തുവന്നിരുന്നു. കേന്ദ്രസർക്കാർ ഹരിയാനയിൽ നടത്തുന്ന പരിപാടികളിൽ വിഐപി പാസിലൂടെയാണ് ഇവർ പങ്കെടുത്തിരുന്നത്. എന്നാൽ ഇതൊന്നും കണ്ടെത്താനാകാത്ത കേന്ദ്ര സുരക്ഷാ ഏജൻസികളുടെ വീഴ്ച മറച്ചുവയ്ക്കാൻ കൂടിയാണ് ബിജെപി കേരളത്തെ പഴിക്കുന്നത്.


കേരളവും കശ്മീരും കൂടാതെ പല സംസ്ഥാനങ്ങളും ജ്യോതി മൽഹോത്ര സന്ദർശിച്ചിട്ടുണ്ട്. അന്നൊന്നും ഇവർക്കെതിരെ ഒരു ക്രിമിനൽ കേസും എടുത്തിരിന്നില്ല. ചാരവൃത്തി കണ്ടു പിടിക്കേണ്ടതും അറസ്റ്റ് ചെയ്യേണ്ടതും കേന്ദ്ര അന്വേഷണ ഏജൻസികളാണ്. എന്നിട്ടും കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ സ്വന്തം കുഴി തോണ്ടുകയാണ്. ഇതിന് കുടപിടിക്കുന്ന നിലപാടാണ് കേരളത്തിലെ കോൺ​ഗ്രസ് നേതാക്കളുടേതും.


ഇൻഫ്ലുവെൻസർമാരെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് ടൂറിസം പ്രചാരണം ശക്തിപ്പെടുത്തുന്ന പദ്ധതി പല സംസ്ഥാനങ്ങളിലുമുണ്ട്. യുഡിഎഫ് കാലത്തും ഇൻഫ്ലുവൻസർമാർ കേരളത്തിലെത്തിയിട്ടുണ്ട്. ടൂറിസം വകുപ്പ് നിയോ​ഗിക്കുന്ന മാർക്കറ്റിങ് ഏജൻസികൾ കേരളത്തിലേക്ക് വരാൻ താത്പ്പര്യമുള്ളവരെ ബന്ധപ്പെടുകയും കേരളത്തിലേക്ക് എത്തിക്കുകയുമാണ്‌ ചെയ്യുക. സ്വാഭാവികമായും അവരുടെ ചെലവുകളും വഹിക്കേണ്ടി വരും. കേരള ടൂറിസം ലോക മാതൃകയായി കുതിക്കുമ്പോഴാണ് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച്‌ ടൂറിസം വകുപ്പിനെ താറടിക്കാൻ ശ്രമിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home