വനിതാകക്ഷിയോട് മോശം പെരുമാറ്റം: ജഡ്‌ജിക്ക് സസ്‌പെൻഷൻ

കൊല്ലം: കുടുംബകോടതിയിൽ കേസിനുവന്ന വനിതാകക്ഷിയോട് ചേംബറിൽ അപമര്യാദയായി പെരുമാറിയ ജഡ്‌ജിയെ ഹൈക്കോടതി സസ്‌പെൻഡ് ചെയ്‌തു. ചവറ കുടുംബകോടതി മുൻ ജഡ്‌ജിയും നിലവിൽ എംഎസിടി കോടതി ജഡ്‌ജിയുമായ സി ഉദയകുമാറിനെയാണ് അന്വേഷണവിധേയമായി ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്. ഹൈക്കോടതി അഡ്‌മിൻ കമ്മിറ്റിയുടേതാണ് തീരുമാനം.
കഴിഞ്ഞ 19ന് ചവറ കുടുംബകോടതിയിലാണ് സംഭവം. കോടതിയിലുണ്ടായ ദുരനുഭവം വനിതാകക്ഷി ജില്ലാ ജഡ്‌ജിക്ക് എഴുതി നൽകിയിരുന്നു. ഇൗ പരാതി ഹൈക്കോടതിക്ക് കൈമാറിയതിനെത്തുടർന്നാണ് ജഡ്‌ജിയെ എംഎസിടി കോടതിയിലേക്ക് സ്ഥലംമാറ്റിയത്. പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ജഡ്‌ജിയെ ചൊവ്വാഴ്‌ച സസ്‌പെൻഡ് ചെയ്‌തത്.









0 comments