കേന്ദ്രസർക്കാർ ജനങ്ങളെ വഞ്ചിച്ചു: ജോസ് കെ മാണി

കോട്ടയം: മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലയിൽ വ്യാപകപ്രചാരണം നടത്തി കേന്ദ്രസർക്കാർ നിയമമാക്കിയ വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ അക്ഷരാർഥത്തിൽ മുനമ്പം ജനതയെ വഞ്ചിക്കുകയായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി.
പാർലമെന്റിൽ ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ ഭേദഗതി നിർദ്ദേശങ്ങളിൽ മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനുള്ള ചട്ടരൂപീകരണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിൽ നിയമമാകുമ്പോൾ മുൻകാല പ്രാബല്യം ഇല്ലെങ്കിൽ മുനമ്പം നിവാസികൾക്ക് ഗുണം ഉണ്ടാകില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ സാന്നിധ്യത്തിൽ പാർലമെന്റിൽ പറഞ്ഞതാണ്. ഇന്നത്തെ നിലയിൽ മുനമ്പത്തെ ജനങ്ങൾ തലമുറകളോളം കോടതികൾ കയറിയിറങ്ങിയാലും മുനമ്പത്ത് ഭൂപ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ലെന്നതാണ് യാഥാർഥ്യമെന്നും ജോസ് കെ മാണി പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.









0 comments