നീറ്റ് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചതിലെ പിഴവ്; ജെ പി നദ്ദയ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് നീറ്റ് പിജി 2025 പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചതിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് ജോൺ ബ്രിട്ടാസ് എംപി കത്തയച്ചു. കേരളത്തിൽ സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും നൂറുകണക്കിന് പേർക്ക് ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചത്. ഈ നടപടി ഏകപക്ഷീയവും അന്യായവുമാണെന്ന് ബ്രിട്ടാസ് കത്തിൽ ചൂണ്ടി കാണിച്ചു.
കഴിഞ്ഞവർഷവും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ എത്രയും പെട്ടെന്ന് കേന്ദ്രമന്ത്രിയുടെ ഇടപെടൽ ഉണ്ടാവണം. കേരളത്തിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ പുനഃക്രമീകരിക്കുന്നത് ഉറപ്പാക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു. സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ കൂടി പരിഗണിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി കത്തിൽ ആവശ്യപ്പെട്ടു.









0 comments