ജെയ്‌നമ്മ വധം; സെബാസ്‌റ്റ്യന്റെ വീട്ടിൽ വീണ്ടും തെളിവെടുപ്പ്

ചേര്‍ത്തല : ജെയ്‌നമ്മ വധക്കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്‌റ്റ്യന്റെ വീട് അന്വേഷകസംഘം വീണ്ടും പരിശോധിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സാജന്‍ സേവ്യറിന്റെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്. ശനി ഉച്ചകഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം വീണ്ടും എത്തിയത്. രക്തക്കറ കണ്ടെത്തിയ മുറികൾ വിശദമായി പരിശോധിച്ചു. രാത്രിയോടെ സംഘം മടങ്ങി. സെബാസ്‌റ്റ്യന്‍ പലപ്പോഴായി മൂന്ന് ഫോൺ നമ്പറുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. അവയിലെ കോള്‍ വിശദാംശങ്ങൾ ശേഖരിക്കുന്നു. പിടിയിലാകുന്ന ഘട്ടത്തിൽ ഉപയോഗിച്ച നമ്പറിലെ കോളുകൾ പരിശോധിച്ച് ചിലരെ ചോദ്യംചെയ്‌തപ്പോഴാണ് സ്വർണാഭരണം പണയപ്പെടുത്തിയത് ഉൾപ്പെടെയുള്ളവ കണ്ടെത്താനായത്. സെബാസ്‌റ്റ്യനെ അന്വേഷകസംഘം വീണ്ടും കസ്‌റ്റഡിയിൽവാങ്ങും. ഇയാളുടെ വീട്ടിലെ പരിശോധനയിൽ കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിലാണിത്.







0 comments