ഐഎസ്എല്‍; തിങ്കളാഴ്ച കൊച്ചി മെട്രോ രാത്രി സര്‍വീസ് ദീര്‍ഘിപ്പിച്ചു

kochi metro
വെബ് ഡെസ്ക്

Published on Jan 13, 2025, 11:32 AM | 1 min read

കൊച്ചി: ജനുവരി 13ന് തിങ്കളാഴ്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 നുശേഷം 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് പത്ത് സര്‍വീസുകള്‍ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകും.


രാത്രി 9.38, 9.46, 9.55, 10.03, 10.12, 10.20, 10.29, 10.37, 10.47, 11 എന്നീ സമയങ്ങളിലായി 10 സര്‍വീസുകള്‍ ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഉണ്ടാകും. അതുപോലെ 9.37, 9.46, 9.54, 10.03 10.11, 10.20, 10.28, 10.37, 10.45 , 10.54, 11 എന്നീ സമയങ്ങളില്‍ ആലുവയിലേക്കും സര്‍വ്വീസ് ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home