print edition പഞ്ച ജ്യോതിർലിംഗ യാത്രയുമായി ഐആർസിടിസി; 11 ദിവസത്തെ യാത്ര, ബുക്കിങ് ആരംഭിച്ചു

OrientRailJourneys/x.com
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർസിടിസി) പ്രത്യേക ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ പഞ്ച ജ്യോതിർലിംഗ യാത്ര സംഘടിപ്പിക്കും. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയാണിത്. നവംബർ 21ന് പുറപ്പെട്ട് 11 ദിവസത്തെ യാത്രയ്‌ക്കുശേഷം ഡിസംബർ ഒന്നിന് തിരികെ എത്തും. നാഗേശ്വർ, സോംനാഥ്, ഭീമാശങ്കർ, ത്രയംബകേശ്വർ, ഘൃഷ്ണേശ്വർ എന്നീ ജ്യോതിർലിംഗ ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് അവസരം. ദ്വാരകയിലെ ദ്വാരകാധീശ ക്ഷേത്രം, ബെയ്റ്റ് ദ്വാരക, രുക്‌മിണി മാതാ ക്ഷേത്രം, മഹാരാഷ്ട്രയിലെ പഞ്ചവടി, എല്ലോറ ഗുഹകൾ തുടങ്ങിയവയും കാണാം.
തേർഡ് എസി കോച്ചിലായിരിക്കും യാത്ര. വെജിറ്റേറിയൻ ഭക്ഷണം, ടൂർ എസ്‌കോർട്ട്–സുരക്ഷാജീവനക്കാർ എന്നിവരുടെ സേവനം, യാത്ര ഇൻഷുറൻസ് എന്നിവയുമുണ്ടാകും. ടിക്കറ്റ് നിരക്ക് 31,930 രൂപ. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് കയറാം. ബുക്കിങ്ങിന് തിരുവനന്തപുരം– 82879 32095 / 42 , എറണാകുളം– 82879 32082 / 24, കോഴിക്കോട്– 82879 32098. കൂടുതൽ വിനോദയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ: www.irctctourism.com വാർത്താസമ്മേളനത്തിൽ ഐആർസിടിസി ജോയിന്റ് ജനറൽ മാനേജർ പി സാം ജോസഫ്, സീനിയർ എക്‌സിക്യൂട്ടീവ് വിനോദ് നായർ തുടങ്ങിയവർ പങ്കെടുത്തു.









0 comments