ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി സിപിഐ എമ്മിനൊപ്പം

കണ്ണൂർ : സഹകരണ എംപ്ലോയീസ് കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന സെക്രട്ടറിയും റെയ്‌ഡ്‌കോ മാർക്കറ്റിങ് മാനേജറുമായിരുന്ന കൂത്തുപറമ്പിലെ വിനോദ് പുഞ്ചക്കര സിപിഐ എമ്മിലേക്ക്. ജമാ അത്തെ ഇസ്ലാമി അടക്കമുള്ള മതരാഷ്ട്ര വാദികളെ സഖ്യകക്ഷിയാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിടുന്നതെന്ന് വിനോദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുൻകാലത്ത് കൈക്കൊണ്ട ആശയങ്ങൾ കോൺഗ്രസ് കൈയൊഴിഞ്ഞു. മതനിരപേക്ഷ നിലപാട് ഉപേക്ഷിച്ച യുഡിഎഫ് ഇനി അധികാരത്തിൽ വരില്ല.
ജനകീയ വികസന സ്വപ്‌നങ്ങൾ സാക്ഷാത്‌കരിച്ച എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിനോദ് പുഞ്ചക്കര പറഞ്ഞു. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗം വത്സൻ പനോളി എന്ിവർ ചേർന്ന് വിനോദിനെ സ്വാഗതം ചെയ്‌തു. കൂത്തുപറമ്പ് ഏരിയാസെക്രട്ടറി എം സുകുമാരൻ, ഏരിയാകമ്മിറ്റിയംഗം ടി അശോകൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ എം കെ സുധീർ കുമാർ, കുന്നുമ്പ്രം വാസു, കെ എൻ ഗോപി, എം രജീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.









0 comments