രാഹുൽ മൂക്കാതെ പഴുത്തത്, എംഎൽഎ സ്ഥാനം തിരികെ വാങ്ങണം: ഐഎൻടിയുസി യുവജന വിഭാഗം

തൃശൂർ: പാലക്കാട് എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന കമ്മിറ്റി. തൃശ്ശൂർ ഐഎൻടിയുസി ഭവനിൽ ചേർന്നുകൊണ്ടിരിക്കുന്ന യോഗത്തിലാണ് രാഹുലിനെതിരെയുള്ള നടപടിക്ക് ആവശ്യമുയർന്നത്. യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
രാഹുൽ മൂക്കാതെ പഴുത്തതെന്നും എംഎൽഎ സ്ഥാനം തിരിച്ച് വാങ്ങണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കോൺഗ്രസിന്റെ മൂല്യവും ചരിത്രവും അറിയാത്തവർ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നു. പാർട്ടി ഭാരവാഹിത്യം ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഉള്ള പ്രിവിലേജായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.–യോഗം വിലയിരുത്തി. ഒരു സ്ത്രീയെ കൊല്ലാൻ തനിക്ക് നിമിഷങ്ങൾ മതിയെന്ന് പറയുന്നത് ക്രിമിനൽ മനസാണ്. അതിന് രാഹുലിന് ആത്മവിശ്വാസം നൽകുന്നത് രാഷ്ട്രീയ പ്രിവിലേജ്. വോട്ട് ചെയ്ത ജനങ്ങൾക്ക് തിരികെ വിളിക്കാൻ അധികാരമില്ല. എംഎൽഎ സ്ഥാനത്ത് നിന്ന് പാർട്ടി രാഹുലിനെ തിരിച്ച് വിളിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.









0 comments