ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള 2025: മാധ്യമപ്രവർത്തകർക്കായി എ ഐ ശിൽപശാല

തിരുവനന്തപുരം: ‘മാധ്യമങ്ങൾ നേരിന് മാധ്യമങ്ങൾ സമാധാനത്തിന്’ എന്ന സന്ദേശത്തിൽ കേരള മീഡിയ അക്കാദമി സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള- 2025 സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം ടാഗോർ തീയറ്റർ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, മാനവീയം വീഥി എന്നിവിടങ്ങളിലായാണ് പരിപാടി. ഇതിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളിൽ നിലവിൽ ജോലി ചെയ്യുന്ന 50 മാധ്യമപ്രവർത്തകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ സെപ്തംബർ 30, ഒക്ടോബർ 1 തീയതികളിലായി ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ്, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര മാധ്യമോത്സവം സംഘടിപ്പിക്കുന്നത്.
താത്പര്യമുള്ള മാധ്യമപ്രവർത്തകർ https://forms.gle/uPG6bT51wij8bCq49 എന്ന ലിങ്ക് മുഖേന വഴി സെപ്തംബർ 25 വൈകീട്ട് അഞ്ച് മണിക്കകം രജിസ്‌ട്രേഷന്‍ നടത്തണം. മത്സരാര്‍ത്ഥികളുടെ സെലക്ഷന്‍ സംബന്ധിച്ച അന്തിമതീരുമാനം കേരള മീഡിയ അക്കാദമിയുടേതായിരിക്കും. വിശദാംശങ്ങള്‍ക്ക് : 0484- 2422275, 0471-2726275, 9633525585








0 comments