മത്സ്യബന്ധന യാനങ്ങളുടെ പരിശോധന ഈ മാസം നാലുമുതൽ

ആലപ്പുഴ : സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന യന്ത്രവൽകൃത ബോട്ടുകളും ഇൻബോർഡു വള്ളങ്ങളും വാർഷിക ഭൗതിക പരിശോധന ഫിഷറീസ് വകുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ വള്ളങ്ങളുള്ള ആലപ്പുഴയിൽ ഈ മാസം പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ പ്രവർത്തിക്കുന്ന ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും ലിസ്റ്റ് റിയൽക്രാഫ്റ്റ് സോഫ്റ്റ് വെയറിൽ പുതുക്കുന്നതിനുള്ള പരിശോധനയാണ് നടത്തുക. ഇത്തരത്തിൽ പരിശോധന പൂർത്തിയാക്കിയ മത്സ്യബന്ധന ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും മാത്രമേ ട്രോളിംഗ് നിരോധനത്തിന് ശേഷം ആഗസ്ത് ഒന്നുമുതൽ മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ അനുമതി നൽകുകയുള്ളൂ .
ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ ട്രോൾബോട്ട്, ഇൻബോർഡ് വള്ളം ഉടമകളും, ബദ്ധപ്പെട്ട രേഖകളുമായി താഴെ പറയുന്ന കേന്ദ്രങ്ങളിൽ യാനം, എൻജിൻ, യാനത്തിൽ ഉപയോഗിക്കുന്ന വയർലെസ്സ് സീരിയൽ നമ്പർ എന്നിവയുമായി പരിശോധനക്ക് ഹാജരാക്കേണ്ടതാണ്. 04-07-2025 വെള്ളിയാഴ്ച വലിയഴീക്കൽ സ്കൂൾ സമീപവും, തറയിൽകടവ് മണിവേലിക്കടവ് പടിഞ്ഞാറേ കരയിലും; 05-07-2025 ശനിയാഴ്ച കള്ളിക്കാട് വില്ലേജ് ഓഫീസ് സമീപവും; 07-07-2025 തിങ്കളാഴ്ച്ച പതിയാങ്കര വീരാൻ പറമ്പ് ഭാഗത്തും തൃക്കുന്നപ്പുഴ ചീപ്പ് പള്ളിക്കടവ് ഭാഗത്തും തൃക്കുന്നപ്പുഴ ചീപ്പ് കിഴക്ക് ഭാഗത്തും വെച്ച് നടത്തുന്നു. തോപ്പുംപടി ഹാർബറിൽ വെച്ച് 07 -07-2025, 08 -07-2025 തീയതികളിലും പരിശോധന ഉദ്യോഗസ്ഥർ ഉണ്ടാകുന്നതാണ്.









0 comments