അട്ടപ്പാടിയിൽ ആനയുടെ ആക്രമണത്തിൽ കരടിക്ക് പരിക്ക്

അട്ടപ്പാടി: ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ദുരിതാവസ്ഥയിലായ കരടിയെ വനം വകുപ്പ് പിടികൂടി ചികിത്സയ്ക്ക് എത്തിച്ചു. മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് നിത്യ ഭീഷണിയായിരുന്ന കരടിയെയാണ് ആന ആക്രമിച്ചത്.
പരിക്കേറ്റ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ വനം വകുപ്പ് അധികാരികളെ വിവരം അറിയിച്ചു.
ഈ കരടിയുടെ പാദത്തിൽ ആന ചവിട്ടിയതിനെ തുടർന്ന് അവശനിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് സമീപവാസികൾ പറഞ്ഞു. കാലിന് പരുക്കേറ്റ് നടക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. പ്രദേശത്തെ മനുഷ്യരുടെ പേടി സ്വപ്നമായി നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്ന കരടിയെ കുറിച്ച് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
പ്രദേശവാസികൾ വിവരം നൽകിയതിനെ തുടർന്ന് വനംവകുപ്പിന്റെ അഗളി , പുതൂർ ആർ ആർ ടി ടീമുകൾ എത്തി. പരിശോധനകൾക്ക് ശേഷം കൂടുവെച്ച് കെണിയിൽ ആക്കി പിടികൂടി. തൃശ്ശൂർ മൃഗശാലയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.







0 comments