കേരളത്തിൽ വ്യവസായപ്പെരുമഴ: വെള്ളാപ്പള്ളി നടേശൻ

പറവൂർ: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിൽ വ്യവസായപ്പെരുമഴയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സാമൂഹ്യനീതിയുടെ സമവാക്യം പറയുമ്പോൾ, തന്നെ വർഗീയവാദിയായി ചിത്രീകരിക്കുകയാണ്.
കോൺഗ്രസിനകത്ത് ഈഴവർ അന്യംനിന്ന അവസ്ഥയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യൂണിയൻ പറവൂരിൽ സംഘടിപ്പിച്ച ശ്രീനാരായണ ദർശനോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ അധ്യക്ഷനായി. വെള്ളാപ്പള്ളി നടേശനെ
മുഖ്യാതിഥിയായ മന്ത്രി പി രാജീവ് ആദരിച്ചു.









0 comments