ചരിത്രത്തില്‍ ആദ്യം: റെയില്‍വേയില്‍ അലവന്‍സിന് നിയന്ത്രണം

തിരുവനന്തപുരം: പണമില്ലാത്തതിനാൽ ജീവനക്കാർക്കുള്ള വിവിധ ആനുകൂല്യങ്ങൾ മാർച്ചിലെ ശമ്പളത്തിൽ ഉൾപ്പെടുത്തുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ദക്ഷിണറെയിൽവേ. 2024 –-25 ബജറ്റിൽ നൽകിയ തുക അപര്യാപ്‌തമായതിനെ തുടർന്നാണ് നടപടി. ഇതോടെ നൈറ്റ്, ഓവർ ഡ്യൂട്ടി, സ്‌പെഷ്യൽ അലവൻസുകൾ, വിവിധ യാത്രാഅലവൻസ്, അവാർഡുകൾ, മെഡിക്കൽ റിമ്പേഴ്‌സ്‌മെന്റ് തുടങ്ങിയവ നൽകുന്നതിലാണ് നിയന്ത്രണം. റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമാണ് ഈ നടപടി. 2025–- 26 വർഷത്തെ ബജറ്റ് കഴിഞ്ഞെങ്കിലും സോണുകൾ അനുവദിച്ച തുക സംബന്ധിച്ച് വിശദമായ വിവരങ്ങൾ റെയിൽവേ മന്ത്രാലയം നൽകിയിട്ടില്ല. ഏതൊക്കെ കാര്യങ്ങൾ തുക അനുവദിച്ചിട്ടുണ്ടെന്നതിൽ അവ്യക്തത തുടരുകയാണ്.









0 comments