ബ്ലൂ അലർട്ട് തുടരുന്നു: ഇടുക്കിയിൽ ജലനിരപ്പ് 2374.20 അടിയെത്തി

ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നുതന്നെ. തിങ്കൾ രാവിലെ ഏഴിന് ജലനിരപ്പ് 2374.20 അടിയിലെത്തി. തലേദിവസം രാവിലെ ഏഴിന് 2372.58 അടിയായിരുന്നു. 24 മണിക്കൂറിൽ 1.62 അടി വർധിച്ചു. കഴിഞ്ഞവർഷം ഇതേസമയം 2357.36 അടി ജലമാണ് ഉണ്ടായിരുന്നത്. 2372.58 പിന്നിട്ടതിനെത്തുടർന്ന് ഞായറാഴ്‌ച നീല ജാഗ്രതാ നിർദേശം(ബ്ലൂ അലർട്ട്) പ്രഖ്യാപിച്ചിരുന്നു.
അണക്കെട്ടിന്റെ സംഭരണശേഷി 2403 അടിയാണ്. നിലവിൽ തുറക്കേണ്ട സാഹചര്യമില്ല. പദ്ധതി പ്രദേശത്ത് 24 മണിക്കൂറിനുള്ളിൽ 12 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ദിവസം 10.067 മില്യൺ യൂണിറ്റാണ് നിലവിലുള്ള വൈദ്യുതോൽപ്പാദനം.









0 comments