ഇടുക്കിയിൽ ശേഷിയുടെ 29.82 ശതമാനം മാത്രം

ഇടുക്കി: ഇടുക്കി ജലവൈദ്യുതി പദ്ധതി മേഖലയിൽ മഴ തുടങ്ങിയെങ്കിലും ജലനിരപ്പിൽ കാര്യമായ വർധനയില്ല. സംഭരണ ശേഷിയുടെ 29.82 ശതമാനം വെള്ളം മാത്രമേയുള്ളു. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ അപേക്ഷിച്ച് 3.52 അടിയുടെ കുറവ്. പദ്ധതി മേഖലയിൽ 91 മി.മീറ്റർ മഴ പെയ്തു. ശനിയാഴ്ച സംഭരണിയിൽ 2329.58 അടിയാണ് ജലനിരപ്പ്. 2024 ൽ 2333.10 അടിയായിരുന്നു.
ഒരു ദിവസം 50. 36 മില്യൺ ക്യൂബിക് മീറ്റർ ഒഴുകിയെത്തുമ്പോൾ മൂലമറ്റത്ത് ഉൽപ്പാദനശേഷം 46.677 മില്യൺ ക്യൂബിക് മീറ്റർ പുറത്തു പോകുന്നു. മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം 6.788 മില്യൺ യൂണിറ്റാണ്.
0 comments