ഐ ബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന് നിരവധി സ്ത്രീകളുമായി ബന്ധം

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി സുകാന്തിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി പേട്ട പൊലീസ് കണ്ടെത്തി. ഐബി ഉദ്യോഗസ്ഥയോട് ബന്ധമുള്ളപ്പോൾ തന്നെ എമിഗ്രേഷൻ അസിസ്റ്റന്റായ മറ്റൊരു യുവതിയുമായും ബന്ധമുണ്ടായിരുന്നു. വിവാഹം വാഗ്ദാനം നൽകി ഇവരെയും പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സുകാന്ത് ജോലി ലഭിക്കുംമുമ്പ് ഐഎഎസ് പരിശീലന ക്ലാസ് നടത്തുമ്പോഴും മറ്റൊരു യുവതിയെ സമാനരീതിയിൽ പിഡീപ്പിച്ചിരുന്നതായി പേട്ട പൊലീസ് പറയുന്നു.
സുകാന്തിനായി കസ്റ്റഡി അപേക്ഷ നൽകി
ഐബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി സുകാന്തിനെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡി അപേക്ഷ നൽകി പേട്ട പോലീസ്. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ. കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന സുകാന്തിനെതിരെ ബലാത്സംഗമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മാർച്ച് 24നാണ് റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9.30ഓടെ തിരുവനന്തപുരം പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടത്. ഒരു വർഷം മുമ്പാണ് ഇവർ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് രാവിലെ ഏഴിന് വിമാനത്താവളത്തിൽനിന്നു മടങ്ങിയതായിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.









0 comments