എനിക്കും ഔദ്യോ​ഗിക ക്ഷണമില്ല, കാണികൾക്കിടയിൽ ഉണ്ടാകും: പ്രതിപക്ഷത്തിന് മറുപടിയുമായി എം വി ​ഗോവിന്ദൻ

m v govindan
വെബ് ഡെസ്ക്

Published on May 01, 2025, 01:31 PM | 1 min read

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലെക്ക് കേന്ദ്രം തന്നെ ക്ഷണിച്ചിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പക്ഷേ താന്‍ പോകുമെന്നും നമ്മുടെ നാടിന്റെ പദ്ധതിയാണ് വിഴിഞ്ഞമെന്നും എം വി ​ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു. എല്‍ഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി നടക്കില്ലായിരുന്നുവെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.


വിഴിഞ്ഞം പദ്ധതി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷമെന്നും കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരാണ് ക്ഷണിക്കുന്നവരുടെ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കുന്നത്. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് എന്ന് കരുതി തന്നെ ക്ഷണിക്കണ്ടേ എന്ന് അങ്ങനെ പറയാന്‍ പാടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home