ജൂലൈയിൽ കന്യാകുമാരി–ഹൈദരാബാദ് റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: ജൂലെെ രണ്ട് മുതൽ ഹൈദരാബാദ്-കന്യാകുമാരി റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കും. കന്യാകുമാരിയിൽ നിന്ന് ഹെെദരാബാദേക്കും അവിടെ നിന്ന് തിരിച്ചുമാണ് സർവീസ് ഉണ്ടാവുക.
ബുധനാഴ്‌ചകളിലായിരിക്കും ഹൈദരാബാദ്-കന്യാകുമാരി സ്‌പെഷ്യൽ (07230) സർവീസ് നടത്തുക. വൈകിട്ട് 5.20 ന് ഹൈദരാബാദിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം പകൽ 2.30ന് കന്യാകുമാരിയിൽ എത്തും.
കന്യാകുമാരി-ഹൈദരാബാദ് സ്‌പെഷ്യൽ (07229) ജൂലൈ 4 മുതൽ 25 വരെയുള്ള വെള്ളിയാഴ്‌ചകളിൽ സർവീസ് നടത്തും. രാവിലെ 5.15 ന് കന്യാകുമാരിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം പകൽ 2.30 ന് ഹെെദരാബാദ് എത്തും.
രണ്ട് വീതം ടു റ്റയർ, ത്രി റ്റയർ എസി കോച്ച്, 18 സ്ലീപ്പർ കോച്ച് എന്നിങ്ങനെയാണ് കോച്ച് നില. ട്രെയിനിന്റെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. തമിഴ്നാട് റൂട്ടിൽ തന്നെയായിരിക്കും ട്രെയിനിന്റെ സർവീസ്.









0 comments