വൻ ഹിറ്റായി; 3 ജില്ലയിൽക്കൂടി കെഎസ്‌ആർടിസിയുടെ ട്രാവൽകാർഡ്‌

ksrtc travel card
വെബ് ഡെസ്ക്

Published on Jun 19, 2025, 08:26 PM | 1 min read

തിരുവനന്തപുരം: മൂന്ന്‌ ജില്ലയിൽക്കൂടി കെഎസ്‌ആർടിസിയുടെ ട്രാവൽകാർഡ്‌. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ യൂണിറ്റുകളിൽനിന്ന്‌ വെള്ളി മുതൽ ട്രാവൽ കാർഡിന്റെ വിതരണം ആരംഭിക്കും. പുതിയ ആൻഡ്രോയ്‌ഡ്‌ ഇടിഎം ഏർപ്പെടുത്തിയതോടെയാണിത്‌. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായിരുന്നു ട്രാവൽ കാർഡ്‌ ഏർപ്പെടുത്തിയത്‌. എല്ലാത്തരം ബസുകളിലും ഇതുപയോഗിച്ച്‌ യാത്ര ചെയ്യാം.


കണ്ടക്ടർ, മാർക്കറ്റിങ്‌ എക്‌സിക്യൂട്ടീവ്‌ എന്നിവരിൽനിന്നും കാർഡ്‌ ലഭിക്കും. 100 രൂപയാണ്‌ വില. ഇതിൽ സീറോ ബാലൻസ്‌ ആയിരിക്കും. യാത്ര ചെയ്യാൻ റീചാർജ്‌ ചെയ്യണം. കുറഞ്ഞ റീചാർജ്‌ തുക 50 രൂപയാണ്‌. 3000 രൂപവരെ റീചാർജ്‌ ചെയ്യാം. കാർഡുകൾ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്ക്‌ കൈമാറാം. കാർഡ്‌ നഷ്ടപ്പെട്ടാൽ യാത്രക്കാർ യൂണിറ്റിൽ അറിയിക്കണം. ഒരുവർഷമാണ്‌ കാലാവധി.


തുടർന്നും ഉപയോഗിക്കാതിരുന്നാൽ ആക്ടിവേറ്റ്‌ ചെയ്യണം. നിലവിൽ 1000 രൂപയ്‌ക്ക്‌ റീചാർജ്‌ ചെയ്താൽ 40 രൂപയും 2000 രൂപയ്‌ക്ക്‌ റീചാർജ്‌ ചെയ്‌താൽ 100 രൂപയും അധികമായി ലഭിക്കും. ഈ ഓഫർ പരിമിത കാലത്തേക്ക്‌ മാത്രമാണെന്ന്‌ അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home