ആലപ്പുഴയിൽ വൻ ലഹരി വേട്ട; 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ വൻ ലഹരി വേട്ട. യുവതിയിൽ നിന്ന് 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ് കഞ്ചാവുമായി പിടിയിലായത്. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. മൂന്ന് കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്.
മാരാരിക്കുളം ബീച്ചിലെ സ്വകാര്യ റിസോർട്ടിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് ആലപ്പുഴയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. തായ്ലാൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. ആലപ്പുഴ നാർക്കോട്ടിക് സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
സിനിമാ മേഖലയുമായി ക്രിസ്റ്റീനയ്ക്ക് വ്യാപക ബന്ധമുള്ളതായാണ് വിവരം. എറണാകുളം കേന്ദ്രീകരിച്ചുള്ള സിനിമാമേഖലിയിലെക്ക് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചു.









0 comments