ഹുബ്ബള്ളി– കൊല്ലം പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ 28 മുതൽ

തിരുവനന്തപുരം: ഹുബ്ബള്ളി– കൊല്ലം റൂട്ടിൽ പ്രതിവാര എക്‌സ്‌പ്രസ് സ്പെഷ്യൽ ട്രെയിൻ (07313) അനുവദിച്ചു. 28 മുതൽ ഡിസംബർ 28 വരെയുള്ള ഞായറാഴ്‌ചകളിൽ പകൽ 3.15ന് സർവീസ് നടത്തും. തിരികെയുള്ള ട്രെയിൻ (07314) 29 മുതൽ ഡിസംബർ 29 വരെയുള്ള തിങ്കളാഴ്‌ചകളിലാണ്. വൈകിട്ട് അഞ്ചിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് 5.30ന് എത്തും. ഒരു എസി ടു ടയർ, രണ്ട് എസി ത്രീ ടയർ, 12 സ്ലീപ്പർ, അഞ്ച് ജനറൽ, രണ്ട് ഭിന്നശേഷി കോച്ചുകൾ എന്നിവയുണ്ടാകും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്‌താംകോട്ട എന്നിങ്ങനെയാണ് കേരളത്തിലെ സ്‌റ്റോപ്പുകൾ. റിസർവേഷൻ 25ന് രാവിലെ എട്ടുമുതൽ ആരംഭിക്കും.









0 comments