വീട് കുത്തിത്തുറന്ന് 31പവനും 25000 രൂപയും മോഷ്ടിച്ചു

മോഷ്ടാവ് അപഹരിച്ച സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ച അലമാര കുത്തിത്തുറന്ന നിലയിൽ
കടുത്തുരുത്തി: വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച 31 പവനും 25000 രൂപയും മോഷ്ടിച്ചു. വെള്ളി രാത്രി മാൻവെട്ടം നെടുതുരുത്തിമ്യാലിൽ എൻ ജെ ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളി രാവിലെ ജോയിയും ഭാര്യ ലിസിയും മകൾ ജൂലിയെ പ്രസവത്തിനായി കാരിത്താസ് ആശുപത്രയിൽ കൊണ്ടുപോയിരുന്നു. മരുമകൻ ബിനുവും ഒപ്പമുണ്ടായിരുന്നു.
ശനി രാവിലെ 10ന് ജോയി വീട്ടിൽ എത്തിയപ്പോളാണ് മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കാണുന്നത് അലമാരകളിൽ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളെല്ലാം കട്ടിലിൽ വിതറി ഇട്ട നിലയിലായിരുന്നു. താഴത്തെ നിലയിലെ മുറി പരിശോധിച്ചപ്പോളാണ് അലമാരിയിൽ സൂക്ഷിച്ച മകളുടെയും മരുമകന്റെയും സ്വർണാഭരണങ്ങളും പണവും കവർന്നതായി മനസിലായത്.
കടുത്തുരുത്തി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയത്തുനിന്നു ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. സിസിറ്റിവി കാമറകളിൽ മഴക്കോട്ടിട്ട ഒരാളെ അവ്യക്തമായി കണ്ടതായി പൊലീസ് പറഞ്ഞു. എസ്‌പിയുടെ നിർദേശാനുസരണം പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു.









0 comments