ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

ആലപ്പുഴ: ആലപ്പുഴ തകഴിയിൽ റെയിൽവേ ക്രോസിന് സമീപം അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. വീയപുരം പഞ്ചായത്ത് ജീവനക്കാരിയായ പ്രിയ (46), മകൾ പത്താം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണപ്രിയ (15) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ തകഴി ആശുപത്രി ലെവൽ ക്രോസിന് സമീപം ആയിരുന്നു സംഭവം.
പ്രിയ
സ്കൂട്ടറിൽ എത്തിയ ഇവർ സ്കൂട്ടർ റോഡിൽ വച്ച് പാലത്തിലേക്ക് നടന്നു കയറി, അതുവഴി വന്ന ആലപ്പുഴ കൊല്ലം പാസഞ്ചർ തീവണ്ടിക്ക് മുന്നിലേക്ക് ചാടുകയായിരുന്നെന്ന് ദൃസാക്ഷികൾ പറയുന്നു. ഭർത്താവ് മഹേഷ് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുകയാണ്. പ്രിയ ജോലി രാജിവച്ച് ഓസ്‌ട്രേലിയയിൽ ചെല്ലണമെന്നാവശ്യപ്പെട്ട് ഭർത്താവുമായി തർക്കം ഉണ്ടായിരുന്നു. പ്രിയയ്ക്ക് ജോലി രാജിവെക്കാനോ വിദേശത്തേക്ക് പോകാനോ താല്പര്യം ഉണ്ടായിരുന്നില്ല. ഇതു മായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നും പോലിസ് അന്വേഷിക്കുകയാണ്. പ്രിയ യുടെയും മകളുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാളെയാണ് പോസ്റ്റ്‌മോർട്ടം നടക്കുക.









0 comments