ആലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. അരൂക്കുറ്റി സ്വദേശി ശ്രീകുമാർ, പൂച്ചാക്കൽ സ്വദേശി ശ്രുതി എന്നിവരാണ് മരിച്ചത്. ആലപ്പുഴ എഫ്സിഐ ഗോഡൗണിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മംഗലാപുരത്തുനിന്നു തിരുവന്തപുരത്തേക്കു പോകുകയായിരുന്ന മാവേലി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം.









0 comments