print edition ഹിജാബ് വിലക്ക്: കുട്ടി ആവശ്യപ്പെടുന്ന സ്‌കൂളിൽ അഡ്‌മിഷൻ നൽകും

തിരുവനന്തപുരം: ശിരോവസ്‌ത്രം ധരിച്ചതിന് സ്‌കൂളിൽ നിന്ന് വിലക്കിയ കുട്ടിക്ക്, സർക്കാരിനോട് ആവശ്യപ്പെട്ടാൽ കേരളത്തിലെ ഏത് സ്‌കൂളിൽ വേണമെങ്കിലും അഡ്‌മിഷൻ വാങ്ങി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനായി പ്രത്യേക ഉത്തരവ് ഉറക്കും. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സ്‌കൂൾ മാനേജ്‌മെന്റ് വിലക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കുട്ടിക്ക് മാനസിക സമ്മർദമുണ്ടായതിനാൽ സ്‌കൂളിൽ നിന്ന് ടിസി വാങ്ങാൻ രക്ഷിതാവ് തീരുമാനിച്ചിട്ടുണ്ട്. തുടർപഠനത്തിന് എല്ലാ സഹായങ്ങളും നൽകും. കുട്ടിക്ക് എന്തെങ്കിലും മാനസിക വിഷമങ്ങളുണ്ടായാൽ ഉത്തരവാദി സ്‌കൂൾ മാനേജ്‌മെന്റാണെന്നും ശിവൻകുട്ടി പറഞ്ഞു.









0 comments