ഹയർസെക്കൻഡറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കും - മന്ത്രി വി ശിവൻകുട്ടി

v sivankutty
വെബ് ഡെസ്ക്

Published on Jun 21, 2025, 10:51 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി മേഖലയുടെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

നിലവിൽ രണ്ടായിരത്തി പതിനഞ്ചിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളാണ്

വിദ്യാലയങ്ങളിൽ ഉപയോഗിച്ചുവരുന്നത്. കഴിഞ്ഞ 10 വർഷക്കാലയളവിനിടയിൽ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടും ഭാവിയിലെ വെല്ലുവിളികൾ പരിഗണിച്ചു കൊണ്ടുമാണ്‌ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുക. ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്‌കരണത്തിന്റെ തുടർച്ചയും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്‌കരണത്തിൽ ഗൗരവമായി പരിഗണിക്കും.


11, 12 ക്ലാസ്സുകളിൽ ഗവർണർക്കുള്ള അധികാരങ്ങളും കടമകളും കുറിച്ചുള്ള പാഠഭാഗങ്ങളുമുണ്ടാകും. ആദ്യഘട്ടത്തിൽ എസ്‌സിഇആർടി യുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്‌കരിക്കുന്നത്. ഈ പ്രവർത്തനങ്ങൾ ഈ അദ്ധ്യയന വർഷം പൂർത്തീകരിച്ച് അടുത്ത വർഷം കുട്ടികളുടെ കൈകളിൽ പുതിയ പുസ്തകങ്ങൾ എത്തിച്ചേരും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home